SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.35 AM IST

മലയാളത്തിൽ ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതിയും ഗവർണറും

ആലപ്പുഴ: ഞാൻ ഭാരതമാതാവിന്റെ പുണ്യപാദങ്ങളെ തൊട്ടുവന്ദിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ.... മലയാളത്തിൽ ആശംസകൾ നേർന്നുകൊണ്ടായിരുന്നു കേരളകൗമുദി 115ാം വാർഷികാഘോഷ വേദിയിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പ്രസംഗം ആരംഭിച്ചത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾക്ക് ഓണം വാഴ്ത്തുക്കൾ പറയുന്നു എന്ന് മലയാളവും തമിഴും ഇഴചേർത്തും അദ്ദേഹം ആശംസ ആവർത്തിച്ചു. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പരിഷ്ക്കരിച്ചതിൽ കേരളീയരെ ഒന്നടങ്കം അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സഹോദരീ,​ സഹോദരന്മാരെ നമസ്ക്കാരം, ഓണം ആശംസകൾ എന്നായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ മലയാള ആശംസ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL