
ആലപ്പുഴ: സർക്കാർ സഹകരണ എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ (ഐ.എം.ടി) റാങ്കുകളുടെ പൊൻതിളക്കം. കേരള സർവകലാശാലയുടെ അഫിലിയേഷനോടുകൂടി കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ് )ന്റെകീഴിൽ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ ഐ.എം.ടി യിലെ വിദ്യാർത്ഥികളാണ് ഈ വർഷത്തെ എം.ബി.എ പരീക്ഷയിൽ ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കിയിരിക്കുന്നത്. സൗമ്യ.പി ഒന്നാം റാങ്കും ആദിത്യ.എ നാലാം റാങ്കും കരസ്ഥമാക്കി. കേരളയൂണിവേഴ്സിറ്റിയുടെ കീഴിൽ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ 2009ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽഎല്ലാവർഷവും 60എം.ബി.എ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കഴിഞ്ഞ17ബാച്ചുകളിലായി 935വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങി. അവരിൽഭൂരിഭാഗവും ബഹുരാഷ്ട്രകമ്പനികളിലും മറ്റ്പ്രമുഖസ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും സീനിയർമാനേജ്‌മെന്റ് വിഭാഗങ്ങളിൽ ജോലിചെയ്യുന്നു.
കേരളയൂണിവേഴ്സിറ്റി എം.ബി.എപരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയംനേടുന്ന സ്ഥാപനം കൂടിയാണ് ഐ.എം.ടി. കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഐ.എം.ടി യുടെ ഈ നേട്ടം അഭിമാനാർഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |