ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ പതാകദിനം ആഘോഷിച്ചു. കർഷക സംഘം യൂണിറ്റുകളിലും പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിലും പതാക ഉയർത്തി.
ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ ചാരുംമൂട്ടിലും സെക്രട്ടറി സി.ശ്രീകുമാർ ഉണ്ണിത്താൻ ചെറുതനയിലും കെ.എച്ച് ബാബുജാൻ രാമപുരത്തും ഷേക്.പി.ഹാരീസ് എരുവയിലും എൻ.പി.ഷിബു പട്ടണക്കാട്ടും എം.സന്തോഷ്‌കുമാർ കഞ്ഞിക്കുഴിയിലും എസ്.സുധിമോൻ കൈനകരിയിലും കെ.വിജയകുമാർ മുതുകുളത്തും വത്സലാ മോഹൻ പാണ്ടനാട്ടും പങ്കെടുത്തു. ആലപ്പുഴയിൽ 18 മുതൽ 20വരെയാണ് സംസ്ഥാന സമ്മേളനം. ഇതിന് മുന്നോടിയായ സെമിനാറുകൾ വെള്ളിയാഴ്‌ച ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |