
അമ്പലപ്പുഴ : മുതിർന്ന കോൺഗ്രസ് നേതാവ് ടി.ഡി.ബാബുവിന്റെ നിര്യാണത്തിൽ പുന്നപ്ര വടക്ക് പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. അനുശോചന സമ്മേളനം ഡി.സി.സി സെക്രട്ടറി എസ്.പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ജേക്കബ് അധ്യക്ഷത വഹിച്ചു. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ലതാകുമാരി, മണ്ഡലം ഭാരവാഹികളായ ലതമ്മ സുമിത്രൻ ,സ്റ്റീഫൻ വടക്കേതയ്യിൽ, ഹരിച്ചന്ദ്രൻ, മേഴ്‌സി ,ജോസി തോമസ്, പി.എം.ജോസി, ഷേർളി സാബു, വിശാഖ് വിജയൻ, ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |