അമ്പലപ്പുഴ : അമ്പലപ്പുഴ ബി.ആർ.സി ഓട്ടിസം സെന്ററിലെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ജി.എൽ.പി.എസ് കുമാരപുരം സ്കൂളിൽ 'പൂവിളി 2026 ' സംഘടിപ്പിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖാ മനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി ദത്തൻ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സുരേഷ് കളരിക്കൽ ഓണസന്ദേശം നൽകി. അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫാൻസി.വി മുഖ്യപ്രഭാഷണം നടത്തി. തലവടി ബി.പി.സി ഗോപലാൽ.ജി, എച്ച്.എം പ്രശോഭ കുമാർ എന്നിവർ സംസാരിച്ചു. എസ്. പൊന്നുമോൾ സ്വാഗതവും അനുമോൾ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |