മാവേലിക്കര: കീപ്പള്ളിൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വെട്ടിയാർ ടി.എം.വർഗീസ് മെമ്മോറിയൽ ഹൈസ്കൂളും കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ സ്‌കൂൾ ഫുട്‌ബാൾ, ചെസ് ടൂർണമെന്റ് ആരംഭിച്ചു. അർജുന അവാർഡ് ജേതാവ് പത്മിനി തോമസ് ഉദ്ഘാടനം ചെയ്തു. മാനേജർ ജോൺസൺ കീപ്പള്ളിൽ അധ്യക്ഷനായി.ജോർജ്ജ് അലക്സാണ്ടർ, പാപ്പച്ചൻ കീപ്പള്ളിൽ, കവിത.വി.കുറുപ്പ്, യു.ഷീജ, പ്രീത്.ജി.ജോർജ്ജ്, ജി.മനോജ്, രാജേഷ് ബാബു, ജെറിൻ തോമസ്, കുഞ്ഞുമോൻ സകറിയ, ഫ്രെഡി ഉമ്മൻ, ആർ.ബേനസീർ, വിനയൻ ചന്ദനപ്പള്ളി, എസ്.അരുൺകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |