SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

സേവനസന്നദ്ധർക്ക് അവസരം

ആലപ്പുഴ: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 ചട്ടം മൂന്ന് പ്രകാരം ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ അനുരഞ്ജന ഓഫീസർമാരായി പ്രവർത്തിക്കുന്നതിന് സേവനസന്നദ്ധതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയോ വിദ്യാഭ്യാസ ആരോഗ്യ ദാരിദ്ര്യനിർമ്മാർജ്ജന, സാമൂഹ്യക്ഷേമ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ രണ്ട് വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള,നിയമ പരിജ്ഞാനമുള്ള,പൊതുപ്രവർത്തകർക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം തയാറാക്കിയ അപേക്ഷ റവന്യൂ ഡിവിഷണൽ ഓഫീസ്, ചെങ്ങന്നൂർ- 689121 എന്ന വിലാസത്തിലോ, rdochengannur@gmail.com മുഖാന്തരമോ 16നുള്ളിൽ ലഭിക്കണം. ഫോൺ: 0479 2452225.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL