അമ്പലപ്പുഴ: കളർകോട് മാതൃഭൂമി സൗഹൃദ കൂട്ടായ്മ ഒലീവിയ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സഹകരണത്തോടു കൂടി ഓണാഘോഷം സംഘടിപ്പിച്ചു. തൂക്കുകുളം മിഥിലാപുരയിൽ നടന്ന ഓണാഘോഷത്തിൽ 75 വയസ് കഴിഞ്ഞവരെ ആദരിക്കൽ, മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. മാതൃഭൂമി സൗഹൃദ കൂട്ടായ്മ പ്രസിഡന്റ്
ഒ.ഷാജഹാൻ, സെക്രട്ടറി കെ.പി.പ്രദീപ് കുമാർ, ട്രഷറർ അനീഷ്, ഒലീവിയ കുടുംബശ്രീ അയൽക്കൂട്ടം പ്രസിഡന്റ് ഷെറിൻ ഷാജിമോൻ, സെക്രട്ടറി സുബിത ദീപു, ട്രഷറർ മീര ബോബി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |