SignIn
Kerala Kaumudi Online
Thursday, 03 September 2026 3.26 AM IST

ഓണം കുടുംബശ്രീ കൊണ്ടുപോയി! 2.33 കോടിയുടെ വിറ്റുവരവ്

ആലപ്പുഴ: ഓണക്കാല വിപണിയെ കൂടുതൽ സജീവമാക്കി നടന്ന ഓണച്ചന്തയിലൂടെ കുടുംബശ്രീ നേടിയത് 2.33 കോടി രൂപയുടെ വിറ്റുവരവ്. ഇതിന് പുറമെ ഓണസദ്യ, ഓണക്കിറ്റ് വില്പന, സംസ്ഥാനതല ഓണച്ചന്ത എന്നിവയിലൂടെയും മികച്ച വരുമാനം നേടി. ജില്ലയിലെ 80 കുടുംബശ്രീ സി.ഡി.എസുകളുടെയും നേതൃത്വത്തിൽ ഓണച്ചന്തകൾ സംഘടിപ്പിച്ചു. കുടുംബശ്രീ സംരംഭകരും അയൽക്കൂട്ടങ്ങളും ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങൾ ഓണച്ചന്തകളിലൂടെ വിപണിയിലെത്തിച്ചു. പച്ചക്കറികൾ, പലഹാരങ്ങൾ, അച്ചാറുകൾ, വിവിധ ഭക്ഷ്യോത്പന്നങ്ങൾ, കൈത്തറികര-കൗശല ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വില്പനയ്‌ക്കെത്തിച്ചത്.എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്ത സംഘടിപ്പിച്ചതോടെ പ്രാദേശിക ഉത്പാദകർക്ക് ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാനും മികച്ച വില ലഭിക്കാനും അവസരമായി. ഇത്തവണത്തെ പ്രത്യേകതയായി സംസ്ഥാനതല ഓണച്ചന്തയ്ക്കും ആലപ്പുഴ വേദിയായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഉൾപ്പെടെ വിപണിയിലെത്തിച്ചതോടെ മേള വലിയ വ്യാപാരകേന്ദ്രമായി മാറി.

ഓണസദ്യയിലൂടെ 10 ലക്ഷം


# ഓണക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 5950 ഓണസദ്യകൾ തയ്യാറാക്കി വിതരണം ചെയ്തു. ഇതിലൂടെ മാത്രം 1045750 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.

# വീടുകളിലും സ്ഥാപനങ്ങളിലും സംഘടനകളിലും വിവിധ കൂട്ടായ്മകളിലുമായി ഓണസദ്യയ്ക്ക് ആവശ്യക്കാരേറിയതോടെ കുടുംബശ്രീയുടെ ഭക്ഷണസംരംഭങ്ങൾക്കും മികച്ച വിപണി ലഭിച്ചു

# പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികളും മറ്റ് സാധനങ്ങളും പരമാവധി ഉപയോഗിച്ചാണ് പല യൂണിറ്റുകളും സദ്യ ഒരുക്കിയത്. ജില്ലയിലെ 80 സി.ഡി.എസുകളിലും ഓണക്കിറ്റ് വിതരണം നടത്തി

# കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ഓണക്കിറ്റ് വിൽപ്പനയിലൂടെ 8074900 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്

# സംസ്ഥാനതല ഓണച്ചന്തയിലൂടെ മാത്രം 10 ലക്ഷം രൂപയുടെ വിറ്റുവരവുമുണ്ടായിട്ടുണ്ട്. ഓണക്കാലത്ത് ഭക്ഷ്യോത്പന്നങ്ങൾക്കും പച്ചക്കറികൾക്കും പലഹാരങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചതാണ് വിൽപ്പന ഉയരാൻ കാരണം

വിറ്റുവരവ്

ഓണച്ചന്ത: 23385336

ഓണസദ്യ: 1045750

ഓണക്കിറ്റ്: 8074900

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL