മാവേലിക്കര: തഴക്കര ഗുരു നിത്യചൈതന്യയതി വായനശാല സംഘടിപ്പിച്ച ഡോ.എം.പി പരമേശ്വരൻ അനുസ്മരണവും ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയുടെ അമ്പതാം വാർഷികവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഡി.വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിമോൻ.ജി, ഉഷ.എൽ, അംബികാ സത്യനേശൻ, ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര, പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ, ശ്രീകുമാർ.എസ്, റെജി പാറപ്പുറത്ത്, കെ.മോഹനൻ ഉണ്ണിത്താൻ, മിനി ജോർജ്, ഡോ.പ്രദീപ് ഇറങ്കര, സാം പൈനുംമൂട്, ഡി.രവികുമാർ എന്നിവർ സംസാരിച്ചു. കെ.രഘുപ്രസാദിനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |