
ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആലിശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി ഹാളിൽ ഓണസൗഹൃദ സംഗമം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ സെക്രട്ടറി കെ. സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അമീൻ വടുതല ഓണസന്ദേശം നൽകി. ഗാന്ധിയൻ കെ.ജി. ജഗദീശൻ, വാർഡ് കൗൺസിലർ നാസിയ, ഹരിലാൽ, സജീർ ഹസൻ, കെ. സലിം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |