SignIn
Kerala Kaumudi Online
Friday, 04 September 2026 11.56 PM IST

തീറ്റപ്പുൽകൃഷി പരിശീലനം

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന വികസനകേന്ദ്രത്തിൽ 10 മുതൽ 11 വരെ 'തീറ്റപ്പുൽകൃഷി പരിശീലനം' നടക്കും. ക്ഷീരകർഷകർക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തരമോ രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തവർക്ക് പങ്കെടുക്കാനാകില്ല. ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. രജിസ്ട്രേഷനുള്ള അവസാന തീയതി: 9ന് വൈകിട്ട് 5. 0476- 2698550, 8089391209, 8593025639.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL