
അമ്പലപ്പുഴ: ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ജെ.സി.ഐ പുന്നപ്ര നൽകുന്ന അദ്ധ്യാപക പുരസ്‌കാരത്തിന് ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി. എ. അഷ്‌റഫ് കുഞ്ഞ് ആശാൻ അർഹനായി. മൂന്നര പതിറ്റാണ്ടിലേറെയായി അദ്ധ്യാപന രംഗത്തുള്ള അദ്ദേഹം കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 15,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബർ 9ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ നസീർ സലാം വാർത്താ കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |