ആലപ്പുഴ: ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും സമ്പൂർണ യു.ഡി.ഐ.ഡി രജിസ്‌ട്രേഷൻ എന്ന നേട്ടം നേടാൻ ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യസുരക്ഷാ മിഷൻ എന്നിവർ സംയുക്തമായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. രണ്ടാഴ്ചക്കാലം നീളുന്ന കാമ്പയിനിൽ ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൈവശമുള്ള യു.ഡി.ഐ.ഡി(ആധാർ) കാർഡ് ലഭിച്ചിട്ടില്ലാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും പങ്കെടുക്കാം.www.swavlambancard.gov.in മുഖേന നേരിട്ട് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാൻ അക്ഷയകേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്: 1800 120 1001
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |