SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

ക്വാറി ഉത്പന്നങ്ങൾ കിട്ടാനില്ല,​ നിർമ്മാണമേഖലയ്ക്ക് തിരിച്ചടി

ആലപ്പുഴ: തമിഴ്‌നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്തെ നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിൽ. പാറ, എം സാൻഡ്, മെറ്റൽ തുടങ്ങിയവയുടെ ദൗർലഭ്യവും വില കുത്തനെ ഉയർന്നതും നിർമ്മാണമേഖലയ്ക്ക് തിരിച്ചടിയായി. പല സ്ഥലങ്ങളിലും പണികൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

ക്വാറി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് തമിഴ്‌നാട് സർക്കാർ വിജ്ഞാപനം ഇറക്കിയത് ജൂലായ് ഒമ്പതിനാണ്. തുടർന്ന്

അതിർത്തി ചെക്ക് പോസ്റ്റുകളിൽ തമിഴ്‌നാട് പൊലീസ് പരിശോധന ശക്തമാക്കിയതോടെ പാറ, മണൽ, എംസാൻഡ്, മെറ്റൽ തുടങ്ങിയവയുടെ വരവ് പൂർണമായി നിലച്ചു. നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം കാരണം ക്വാറി ഉത്പന്നങ്ങൾക്ക് വിപണിയിൽ ക്യൂബിക് അടിക്ക് ശരാശരി 10 മുതൽ 11 രൂപ വരെ വർദ്ധിച്ചു. തമിഴ്‌നാട്ടിലും നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമമുണ്ടെന്നാണ് അവർ നൽകുന്ന വിശദീകരണം. ക്വാറികളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വലിയൊരുഭാഗം ക്വാറികളും അടഞ്ഞുകിടക്കുന്നതാണ് തമിഴ്‌നാടിനെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യമുണ്ടാക്കിയത്. 3000ഓളം ക്വാറികൾ ഉണ്ടായിരുന്ന കേരളത്തിൽ 300ഓളം ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നിർമ്മാണ സാമഗ്രികളുടെ വരവ് കൂടി നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

തൊഴിലാളികൾക്കും പണിയില്ല

നിർമ്മാണസാമഗ്രികളുടെ ദൗർലഭ്യവും വിലക്കയറ്റവും കാരണം റോഡുകൾ, പാലങ്ങൾ, സർക്കാർ ഭവന പദ്ധതികൾ തുടങ്ങിയവയുടെ നിർമ്മാ

ണം ഇഴയുന്നു

നേരത്തെ കരാർ ഒപ്പിട്ട തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ. വിലവർദ്ധനയ്ക്ക് ആനുപാതികമായി തുക പുതുക്കി നൽണമെന്നാവശ്യമുയരുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതോടെ തൊഴിൽ ദിനങ്ങളും കുറഞ്ഞു. ഇതോടെ നിർമ്മാണത്തൊഴിലാളികളുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്

 തമിഴ്‌നാട് സർക്കാരിൽ സമ്മർദം ചെലുത്തി വിലക്ക് നീക്കണമെന്നതാണ് കരാറുകാരുടെയും തൊഴിലാളികളുടെയും ആവശ്യം

വില നിലവാരം (ക്യുബിക് അടിക്ക് രൂപയിൽ)

(നിലവിലേത്, പഴയത് )

എംസാൻഡ്: 85, 42

മെറ്റൽ (മുക്കാൽ ഇഞ്ച്)​: 52, 48

മെറ്റൽ (ഒന്നര ഇഞ്ച്)​​: 50, 40

സിമന്റ് (ചാക്കിന്)​: 380, 360

കമ്പി (കിലോയ്ക്ക്)​: 85, 62

നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം പരിഹരിക്കാൻ കായലിലെയും കടലിലേയും മണൽ വരാൻ അനുമതി നൽകണം. വില വർദ്ധനയ്ക്ക് അനുസൃതമായി കരാർ തുകയും പുതുക്കണം

-വർഗീസ് കണ്ണമ്പള്ളി,​സംസ്ഥാന പ്രസിഡന്റ്,​

ഗവ.കോൺട്രാക്ടേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL