
മാന്നാർ: പ്രവാചക സ്നേഹം വിശ്വാസികളുടെ ജീവിതത്തിലുടനീളം നിലനിർത്തണമെന്നും അത് ജീവിത വിജയത്തിലേക്ക് നയിക്കുമെന്നും മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പറഞ്ഞു. മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മുപ്പത് ദിവസങ്ങളിലായി നടന്നു വന്ന പ്രവാചക പ്രകീർത്തന സമാപന സദസിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, സെക്രട്ടറി കെ.എ അബ്ദുൽ അസീസ്, ജമാഅത്ത് പ്രസിഡൻറ് ഹാജി പി.എ ഷാജഹാൻ, ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മയിൽ, ട്രഷറർ നൗഷാദ് ഒ.ജെ, ജോ.സെക്രട്ടറി ബഷീർ പാലക്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |