
തുറവൂർ: ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് തെക്കുവശം ദേശീയപാതയുടെ പടിഞ്ഞാറെ അരികിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് അറ്റകുറ്റപ്പണിക്കായി കുഴിച്ച ഭാഗം ഒരാഴ്ച കഴിഞ്ഞിട്ടും പൂർണമായി മൂടിയില്ല. അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും കുഴി ഭാഗികമായാണ് മൂടിയത്. കുഴിച്ചെടുത്ത മണ്ണ് ദേശീയപാതയിൽനിന്ന് ആളുകൾ പ്രവേശിക്കുന്ന വഴിക്കു മുന്നിൽ കൂട്ടിയിട്ടത് ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമായി. നാട്ടുകാർ ഇടപെട്ടാണ് മണ്ണ് നീക്കിയത്.
കുഴി തുറന്നുകിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നതിനാൽ അടിയന്തരമായി കുഴിമൂടി സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |