
ചേർത്തല: സ്വകാര്യബസിൽ വച്ച് നഷ്ടപ്പെട്ട സ്വർണമാല ജീവനക്കാരുടെ സത്യസന്ധമായ ഇടപെടലിൽ ഉടമയ്ക്ക് തിരിച്ചു കിട്ടി. ചേർത്തല–ആലപ്പുഴ തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന പാട്ടുകളും ബസിലെ ജീവനക്കാരാണ് സ്വർണമാല സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തിൽ ഉടമയെ കണ്ടെത്തി മടക്കിനൽകിയത്. മാരാരിക്കുളം സ്വദേശി അശാന്തിന്റെ മകൾ ശ്രീനന്ദയുടെ മുക്കൽപവനോളം വരുന്ന സ്വർണമാലയാണ് തിരിച്ചുകിട്ടിയത്.
തിങ്കളാഴ്ച രാവിലെ ചെത്തിയിൽ നിന്ന് സ്‌കൂളിൽപോകാനുള്ള യാത്രക്കിടയിലാണ് മാലനഷ്ടമായത്. വൈകിട്ട് ബസ് പരിശോധനക്കിടെയാണ് മാല കണ്ടക്ടർ ബിനുവിന്റെയും ഡ്രൈവർ സ്‌നേഹിതന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ ബസ് ഉടമസുനിലിനെയും വിവരം അറിയിച്ച് ഉടമയെ തേടി വാട്സ് ആപ്പ് ഗ്രൂപ്പിൽ വിവരം കൈമാറി. ഇതുകണ്ടാണ് സ്വർണം നഷ്ടപ്പെട്ട കുട്ടിയും മാതാപിതാക്കളും ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടത്. ചേർത്തല പൊലീസിൽ വിവരം അറിയിച്ചായിരുന്നു കൈമാറ്റം. പൊലീസ് സ്‌റ്റേഷനു മുന്നിൽ കണ്ടക്ടർ ബിനുവും ഡ്രൈവർ സ്‌നേഹിതനും ചേർന്ന് ശ്രീനന്ദയുടെ രക്ഷിതാക്കൾക്ക് സ്വർണമാല കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |