ആലപ്പുഴ:അശാസ്ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് കേരള കർഷക സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.കേന്ദ്രസർക്കാരിന് മുന്നിൽ ജനപക്ഷത്ത് നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വകരിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസർക്കാർ ജൂലായ് 27ന് പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിന്റെ മലയോര മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.വിജ്ഞാപനം പിൻവലിച്ച് വനപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം. കേരളസർക്കാർ 2024ൽ സമർപ്പിച്ച ശുപാർശകൾ പരിഗണിച്ച് ജനങ്ങളുടെ ജീവിതത്തിനും കൃഷിക്കും തടസം വരാത്ത രീതിയിൽ പരിസ്ഥിതിലോല മേഖല സംരക്ഷണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |