
മുഹമ്മ: തണ്ണീർമുക്കം കണ്ണങ്കരയിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 42-ാം മണ്ഡലം സമ്മേളനം എ.ഡി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജോസഫ് ആന്റണി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി എബ്രഹാം ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സി.വി.ഗോപി,ഗോപി കണ്ണാട്ടു കരി, രാജീവൻ നമ്പൂതിരി, പി.ഒ.ചാക്കോ, ശ്രീദേവിയമ്മ, സി.എ.ഗ്രേസി സംസ്ഥാന കൗൺസിൽ ഇ.കെ.കാർത്തികേയൻ,സി.എം.റഫീക്ക്, ടി.ടി.സാജു, എസ്.ശശികല എന്നിവർ സംസാരിച്ചു.ആർ.സുരേഷിനെയും എ.ആർ.പ്രസാദിനെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |