ആലപ്പുഴ: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും കേരള കർഷക സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സർക്കാർ നടപടിയിൽ സമ്മേളനം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.മിൽമ ഫെഡറേഷനുമായി ആലോചിക്കാതെ സഹകരണ നിയമപ്രകാരമുള്ള നോട്ടീസ് പോലും നൽകാതെയാണ് ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ മിൽമയുടെ മലബാർ മേഖല യൂണിയൻ ഭരണസമിതി സർക്കാർ ഏകപക്ഷീയമായി പിരിച്ചുവിട്ടത്.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ അകാരണമായി പിരിച്ചുവിടാനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |