ചേർത്തല: ചേർത്തല നഗരം ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ 22ന് ഗണേശോത്സവവും നിമജ്ജന ഘോഷയാത്രയും നടക്കുമെന്ന് സമിതി ചെയർമാൻ അരുൺ കെ. പണിക്കർ, ജനറൽ കൺവീനർ എം.പ്രശാന്ത്, ബി.സുനിൽകുമാർ, കെ.സി.കിരൺ എന്നിവർ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ മൂന്നാംകര കലുങ്കിന് സമീപം മഹാഗണപതിഹോമം. വൈകിട്ട് അഞ്ചിന് മൂന്നാംകര കലുങ്കിന് വടക്കുവശത്തു നിന്ന് ഘോഷയാത്ര തുടങ്ങും.ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്യും.അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ഡോ.ആർ.രാമനന്ദ് മുഖ്യപ്രഭാഷണം നടത്തും.നഗരത്തിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ഇരുമ്പുപാലത്തിന് വടക്കു വശത്ത് നിമജ്ജനത്തോടെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |