
മാവേലിക്കര: സി.പി.ഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഈസ്റ്റ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ ജനറേറ്ററിൽ പ്രതീകാത്മകമായി ബൾബ് കത്തിച്ചുകൊണ്ട് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് മണ്ഡലം സെക്രട്ടറി ആദർശ് ശിവൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം മണി വിശ്വനാഥ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.കെ.സജു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.സനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |