SignIn
Kerala Kaumudi Online
Monday, 21 September 2026 2.12 AM IST

പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്കുശേഷം മനഃപൂർവമായ കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസുവരെയുള്ള പ്രതികളെ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്കുശേഷം മുതിർന്നവരായി വിചാരണ ചെയ്ത് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്നവിധം ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015-ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ സി.എം.ശ്രീ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആലപ്പുഴ സ്വദേശിനി മാളവിക ആർ.തീക്കാടൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.ഡൽഹിയിലെ സ്വരൂപ് നഗറിൽ 16കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL