
തുറവൂർ: തുറവൂർ ജംഗ്ഷനിൽ തുടർച്ചയായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരം കാണുന്നതിനായി രണ്ട് പ്രധാന ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം.
28 മുതൽ നിലവിൽ സോപാനം ടെക്സ്റ്റൈൽസിന് മുൻവശത്തുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്വകാര്യ ബസുകൾക്ക് ശങ്കേഴ്സ് ലാബിന് മുൻവശത്ത് പില്ലർ നമ്പർ 348-ന് സമീപവും വടക്കുഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് സിൽക്ക് കമ്പനിക്ക് മുൻവശത്ത് പില്ലർ നമ്പർ 346-ന് സമീപവുമായി പുതിയ സ്റ്റോപ്പ് ക്രമീകരിക്കും.
വില്ലേജ് ഓഫീസിന് മുൻവശത്തുള്ള നിലവിലെ ബസ് സ്റ്റോപ്പ് തുറവൂർ വെസ്റ്റ് യു.പി. സ്കൂളിന് മുൻവശത്തുള്ള പില്ലർ നമ്പർ 346-ന് സമീപത്തേക്ക് മാറ്റും.തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി ബാബുരാജിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
തുറവൂർ, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആർ.ടി.ഒ., പൊലീസ്, കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ എന്നിവർ സ്ഥലപരിശോധന നടത്തിയ ശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |