SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

പുഞ്ചകൃഷിയിലേക്ക് കുട്ടനാട് , പമ്പിംഗിന് തുടക്കം

1

കുട്ടനാട് : കുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കുന്നതിനു മുന്നോടിയായുള്ള പമ്പിംഗ് ജോലികൾക്ക് തുടക്കമായി. ഇക്കുറി രാമങ്കരി, ചമ്പക്കുളം കൃഷി അസി ഡയറക്ടർ ഓഫീസിന് കീഴിലായി നാനൂറിലധികം പാടശേഖരങ്ങളിലായി 17000 ഹെക്ടറിലധികം സ്ഥലത്താണ് കൃഷി ഇറക്കാൻ പദ്ധതി. രാമങ്കരിക്ക് കീഴിൽ 250 പാടശേഖരങ്ങളും, ചമ്പക്കുളത്തിന്റെ കീഴിൽ 153 പാടശേഖരങ്ങളുമാണ് കൃഷിവകുപ്പിന്റെ കണക്കുകളിലുള്ളത്.

കഴിഞ്ഞമാസം വെള്ളപ്പൊക്കത്തിൽ മടവീഴ്ച ഉണ്ടായി കൃഷി നശിച്ച ചമ്പക്കുളം എ.ഡി.എയുടെ കീഴിലുള്ള പാടശേഖരങ്ങളിലും ഇത്തവണ പുഞ്ചകൃഷി സമയത്ത് ഇറക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഒട്ടുമിക്ക പാടശേഖരങ്ങളിലും ആമ്പൽ പ്രധാന വില്ലനായി മാറിയിട്ടുണ്ട്. ചമ്പക്കുളം കൃഷി ഭവന് കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് ആമ്പൽ വ്യാപകം. ട്രില്ലർ ഉപയോഗിച്ച് ആമ്പൽ ഉഴുതു മറിക്കുന്നതിന് ഒരേക്കറിന് 1400 രൂപവരെ ചിലവാകുന്നതായി കർഷകർ പറഞ്ഞു.

ഒക്ടോബറിൽ വിതയിറക്കും

 പമ്പിംഗ് ആരംഭിച്ചതോടെ കൃഷി ഇടങ്ങളിലെ കളകൾ നീക്കം ചെയ്യുന്ന ജോലികൾക്കും തുടക്കമായി.
 വെള്ളം വറ്റിക്കുന്ന മുറയ്ക്ക് വിത്ത് സമയബന്ധിതമായി ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ

 ഇത്തവണ കേരള സീഡസിൽ നിന്നാണ് കൂടുതലും വിത്ത് ലഭിക്കുക. ഇതിനായുള്ള ഇൻഡന്റുകൾ സമർപ്പിച്ചതായും ഉദ്യോഗസ്ഥർ

 കൃത്യമായ കാർഷിക കലണ്ടർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ 27ന് വിതയിറക്കുന്ന രിതിയിലാണ് ക്രമീകരണം

പുഞ്ചകൃഷി ഇറക്കാൻ ലക്ഷ്യമിടുന്നത്

30,000 ഹെക്ടർ

അപ്രഖ്യാപിത പവർകട്ടു മൂലം പമ്പിംഗ് ജോലികൾ പലപ്പോഴും തടസ്സപ്പെടുന്നത് കായൽ മേഖലയിൽ വെള്ളം വറ്റിക്കുന്ന ജോലികൾ നീണ്ടു പോകുന്നതിനും ഇവിടെ കൃഷി ഇറക്കുന്നത് വൈകുന്നതിനും ഇടയാക്കുമോയെന്ന് ആശങ്കയുണ്ട്

- കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL