
ആലപ്പുഴ: ദുരന്തസാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജില്ലയിൽ അഞ്ച് പുതിയ സൈറണുകൾ കൂടി സ്ഥാപിക്കും. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഏർളി വാണിംഗ് ഡിസെമിനേഷൻ സിസ്റ്റം (ഇ.ഡബ്ല്യു.ഡി.എസ്) സൈറണുകൾ അനുവദിച്ചത്. ജില്ലയുടെ പ്രളയസാദ്ധ്യതയും മറ്റ് ദുരന്തസാദ്ധ്യതകളും പരിഗണിച്ചാണ് കവചം പദ്ധതിയിൽ ഉൾപ്പെടുത്തി സൈറനുകൾ സ്ഥാപിക്കുന്നത്. 3.53 കോടി രൂപയാണ് പദ്ധതിച്ചെലവ്. രണ്ട് വർഷത്തെ പരിപാലനവും പദ്ധതിയിൽ ഉൾപ്പെടും.
. നിലവിൽ ജില്ലയിൽ 10 ഇ.ഡബ്ല്യു.ഡി.എസ് സൈറണുകളുണ്ട്. ജി.എച്ച്.എസ്.എസ് ആയാപറമ്പ്,ജി.എച്ച്.എസ്.എസ് വലിയഴീക്കൽ,ഗവ. യു.പി.എസ് പാനൂർക്കര,അർത്തുങ്കൽ മത്സ്യഭവൻ,മാരാരിക്കുളം എം.പി.സി.എസ്,അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ്,കാക്കാഴം ഗവ. എച്ച്.എസ്.എസ്,പോർട്ട് ഓഫീസ് അമ്പലപ്പുഴ,ഗവ. യു.പി.എസ് കണ്ണമംഗലം,പടനിലം എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ഇവ. കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലാകും പുതിയ സൈറണുകൾ.
ദുരന്ത സാഹചര്യങ്ങളിൽ സഹായകം
അടിയന്തര, യുദ്ധസാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാൻ സൈറൺ സംവിധാനം ഉപയോഗിക്കാം
സംസ്ഥാനതല നിയന്ത്രണ സംവിധാനത്തിൽ നിന്നാണ് മുന്നറിയിപ്പ് നൽകുന്നത്
എന്തിനാണ് സൈറൺ മുഴക്കുന്നതെന്ന് അറിയിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ആദ്യം നൽകും
അപകടമേഖലകളിലുള്ളവർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യമായ സമയം ലഭ്യമാക്കുകയാണ് ലക്ഷ്യം
പുതിയവ സ്ഥാപിക്കുന്നത്
ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്
കുട്ടനാട് താലൂക്ക് ഓഫീസ്, മങ്കൊമ്പ്
ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ
മാന്നാർ ഗവ. ജെ.ബി.എസ്. സ്കൂൾ
കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.എസ്
ചെലവ്
₹3.53 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |