SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു

d

പൂച്ചാക്കൽ: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചെങ്കിലും ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാൽ വൻഅപകടം ഒഴിവായി. പള്ളിപ്പുറം ആറാം മൈലിന് സമീപം ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മുഹമ്മ ചിറയിൽ അനന്തകൃഷ്ണന്റെ ഥാർ ജീപ്പിനാണ് തീപിടിച്ചത്. ചേർത്തല–അരൂക്കുറ്റി–എറണാകുളം റൂട്ടിലൂടെ എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ജീപ്പിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റി നിർത്തിയ ഉടൻ തീ ആളിപ്പടർന്നു. വിവരമറിഞ്ഞെത്തിയ പൊ മുൻവശത്തെ രണ്ട് ടയറുകളും പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ല. തീപിടിത്തത്തെ തുടർന്ന് ചേർത്തല–അരൂക്കുറ്റി–എറണാകുളം റൂട്ടിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

....................

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL