SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

ജി. സുധാകരൻ നിവേദനം നൽകി

അമ്പലപ്പുഴ: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ വാങ്ങി നൽകുന്നതിനുള്ള നിലവിലെ സർക്കാർ ഉത്തരവ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ എം.എൽ.എ മന്ത്രി എൻ.ഷംസുദ്ദീന് നിവേദനം നൽകി. വ്യവസ്ഥകൾ നിലവിലെ സാങ്കേതിക സാഹചര്യങ്ങൾക്കും ലാപ്ടോപ്പുകളുടെ വിപണി വിലയ്ക്കും അനുസരിച്ച് പുതുക്കേണ്ടതുണ്ട്. സ്വന്തം വികസന ഫണ്ടിൽ നിന്ന് സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ വാങ്ങി നൽകാൻ നിരവധി എം.എൽ.എമാർ സന്നദ്ധരായിരിക്കെ, സർക്കാർ ഉത്തരവിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ ഇതിന് തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL