ആലപ്പുഴ:സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം 26, 27 തീയതികളിൽ വി എസ് അച്യുതാനന്ദൻ നഗറിൽ (ഫോമിൽസ് കൺവൻഷൻ സെന്റർ) നടക്കും. കോഴിക്കോട്ട് സി.പി. എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തെ തുടർന്ന് ആലപ്പുഴയിലാണ് ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം ചേരുന്നത്. 130 പ്രതിനിധികൾ പങ്കെടുക്കും. സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, കെ. കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്‌ണൻ, ഡോ. ടി.എം.തോമസ് ഐസക്, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സജി ചെറിയാൻ, സി.എൻ.മോഹനൻ, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |