
തുറവൂർ : പട്ടണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കായികോത്സവം എസ്.എം.സി ചെയർമാൻ അജി ഇടപ്പുങ്കൽ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും വിവിധ കായിക മത്സരങ്ങളും നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക ധനലക്ഷ്മി, കായിക അധ്യാപിക രുഗ്മ ശശികുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |