തുറവൂർ: പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ 2025-2026 സോഷ്യൽ ഓഡിറ്റ്, കിലയുടെ നേതൃത്വത്തിൽ തുറവൂർ ഉപജില്ല വിദ്യാഭ്യാസത്തിന്റെ കീഴിലുള്ള പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, പാണാവള്ളി എം.എ.എം എൽ.പി.എസ്, കോടംതുരുത്ത് ജി.എൽ.പി.എസ്, തൈക്കൽ ജി.എൽ.പി.എസ്, ചങ്ങരം ജി.യു.പി.എസ് എന്നീ സ്കൂളുകളിലെ തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ നേതൃത്വത്തിൽ നടത്തും. പബ്ലിക് ഹീയറിങ് നാളെ രാവിലെ 11ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീനാ സനൽകുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |