
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെയും ശ്രീവേദ വ്യാസ ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ആയുർവ്വേദ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ .എഫ്. തോബിയാസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി ആയുർവ്വേദ ദിന സന്ദേശം നൽകി. ജീവിത ശൈലി രോഗങ്ങൾക്കുള്ള സ്ക്രീനിംഗ് , യോഗാ പ്രദർശനം എന്നിവയും നടന്നു. ഉണ്ണിക്കൃഷ്ണൻ,പുഷ്പരാജൻ, ജെസി സോണി, മധുകാട്ടിൽ ചിറ , ജസീറ അൻസിൽ, ഡോ.ഷൈമ, ഡോ.അജേഷ്, ഡോ.രാഖി രാജ്, ഡോ. സാബിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |