
മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് 2027ലേക്ക് തിരഞ്ഞെടുത്ത ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം ആഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി മനാറ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ടി.എ. അലിക്കുഞ്ഞ് ആശാൻ സ്വാഗതവും ട്രെയിനിംഗ് ഓർഗനൈസർ സി.എ. മുഹമ്മദ് ജിഫ്രി നന്ദിയും പറഞ്ഞു. ജി. സുധാകരൻ എം.എൽ.എ, എ.എ.ഷുക്കൂർ എന്നിവർ മുഖ്യാതിഥികളായി. അൻസാരി മിസ്ബാഹി പ്രാർത്ഥന നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി സി.എം. അസ്‌കർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |