
അമ്പലപ്പുഴ: ആലപ്പുഴ ഗവ. റ്റി. ഡി മെഡിക്കൽ കോളേജ് കാമ്പസ്സിൽ ചുറ്റുമതിൽ നിർമ്മാണത്തിലുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് പി.റ്റി. എ നൽകിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിൽ പി. ഡബ്ലു.ഡി ഉന്നത സംഘം കാമ്പസ് സന്ദർശിച്ചു. സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശം കരാറുകാരന് നൽകി. ഒന്നാം വർഷ വിദ്യാർത്ഥിനികൾ താമസിക്കുന്ന എൽ.എച്ച് ഒന്ന് ഹോസ്‌റ്റലിന്റെ അറ്റകുറ്റപ്പണി ഡിസംബറിനുള്ളിൽ പൂർത്തികരിക്കുമെന്നും, ഭരണാനുമതി ലഭിച്ച മെൻസ് ഹോസ്റ്റൽ ഒന്ന്, ഹൗസ് സർജൻസ് ഹോസ്‌റ്റൽ എന്നിവയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും എക്സിക്യൂട്ടീവ് എൻജീനിയർ ജെസ്സി ജോഷ്വ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |