
പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടറെ നിയമിച്ച് പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ (എഫ്.എച്ച്.സി.) സായാഹ്ന ഒ.പി. സേവനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത ,ഡോ. ആർദ്ര അജിക്ക് നിയമന ഉത്തരവ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. സജീവ് അദ്ധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ഉദയമ്മ ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജിസ്‌മി, രാജേഷ് വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |