
മാവേലിക്കര: തഴക്കര എസ്.വി.എൽ.പി സ്‌കൂളിൽ സുബ്രഹ്മണ്യ ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധി ശിൽപ അനാച്ഛാദനവും നടന്നു. മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.ശശിധരൻ നായർ അധ്യക്ഷനായി. ഹൈന്ദവസേവാസമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് ശിൽപം അനാച്ഛാദനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.സുനിൽകുമാർ ഗാന്ധിജയന്തി സന്ദേശം നൽകി. മുൻ മാനേജർ കെ.ജി.മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |