SignIn
Kerala Kaumudi Online
Sunday, 04 October 2026 3.46 AM IST

വസ്തുവിന്റെ രേഖകൾ കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

d

മാന്നാർ : ചിട്ടിപ്പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വസ്തുവിന്റെ രേഖകൾ കൈക്കലാക്കി ബാങ്കിൽ ഈട് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് തിരുനെല്ലായി കൊടിയാത്ത് വിജയപുരം കോളനിയിൽ ജോജു ബേബിയാണ് (57) പിടിയിലായത്. മാന്നാർ സ്വദേശിയായ പ്രവാസിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരനുമായി വിദേശത്ത് വച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ജോജു ബേബി മാന്നാറിലെ വീട്ടിലെത്തിയപ്പോൾ തന്റെ സ്വകാര്യ ആവശ്യത്തിനായി കുറച്ച് പണം ആവശ്യമുണ്ടെന്ന ള വിവരം പങ്കുവച്ചിരുന്നു. തുടർന്നാണ് തനിക്ക് പാലക്കാട് ചന്ദ്രനഗറിലുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ ചിട്ടി അനുവദിച്ചിട്ടുണ്ടെന്നും വസ്തുവിന്റെ രേഖകൾ ഈടായി നൽകിയാൽ ആ പണം വാങ്ങി തരാം എന്നും പറഞ്ഞത്. തുടർന്ന് മാന്നാർ സ്വദേശിയുടെ ഉടമസ്ഥതയിൽ കണ്ണമംഗലം വില്ലേജിലുള്ള പുരയിടത്തിന്റെയും നിലത്തിന്റെയും ആധാരവും റിക്കാർഡുകളും വാങ്ങിയെടുത്ത. വസ്തു ഉടമകളെ പാലക്കാടുള്ള കെ.എസ്.എഫ്.ഇ ഓഫീസിൽ എത്തിക്കുകയും ബാങ്കിന്റെ രേഖകളിൽ ഒപ്പിടീക്കുകയും ചെയ്തു. തുടർന്ന് ബാങ്കിൽ നിന്നും 28 ലക്ഷം രൂപ വാങ്ങിയെങ്കിലും വസ്തു ഉടമയ്ക്ക് നൽകിയില്ല. ഇപ്പോൾ കെ.എസ്.എഫ്.ഇയിൽ നിന്നും വസ്തുവിന് റവന്യൂ റിക്കവറി നടപടികൾ കാണിച്ച് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കി മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാന്നാർ സി.ഐ അജീബിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരവേ സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ഇയാൾ അറസ്റ്റിലായ വിവരം ലഭിച്ചു.
തുടർന്ന് മാന്നാർ എസ് എച്ച് ഒ കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും ചെയ്തു. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ സമാനമായ തട്ടിപ്പ് കേസുകൾ പ്രതിക്കെതിരെ നിലവിലുള്ളതായി പൊലീസ് പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL