SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.36 AM IST

ടൂറിസം ബോട്ടുകൾ സൂപ്പർ ഹിറ്റ്

s

ആലപ്പുഴ: ആലപ്പുഴയുടെ കായൽ സൗന്ദര്യം കൂടുതൽ ആസ്വാദ്യകരമാക്കാൻ ടൂറിസം ബോട്ട് സർവീസുകൾ വിപുലമാക്കി ജലഗതാഗത വകുപ്പ്. യാത്രാസർവീസുകൾക്കൊപ്പം വിനോദസഞ്ചാരികൾക്കായി വിവിധ റൂട്ടുകളിലൂടെ ബോട്ട് യാത്രകൾ ഒരുക്കുന്നതോടെ, കുട്ടനാടിന്റെയും വേമ്പനാട്ട് കായലിന്റെയും കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ അവസരം ലഭിക്കും. ഓരോ ബോട്ടിലും വ്യത്യസ്ത റൂട്ടുകളും യാത്രാനുഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സൂര്യാസ്തമനം കാണാനും കായലും കുട്ടനാടും ആലപ്പുഴയുടെ ജലജീവിതവും അടുത്തറിയാൻ ഇതിലൂടെ സഞ്ചാരികൾക്ക് കഴിയും.

രണ്ടുനിലകളുള്ള 'സീ കുട്ടനാട്' ബോട്ട് പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സായികേന്ദ്രം, പാതിരാമണൽ, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ആലപ്പുഴയിൽ തിരിച്ചെത്തുന്നത്. മുകളിലത്തെ നിലയിൽ യാത്രയ്ക്ക് 500 രൂപയും താഴത്തെ നിലയിൽ 400 രൂപയുമാണ് നിരക്ക്.

'കുട്ടനാട് സഫാരി സോളാർ' ബോട്ടായ ഇന്ദ്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് പുഞ്ചിരി ജെട്ടി, കമലന്റെ ജെട്ടി വഴി പാതിരാമണൽ ദ്വീപിലെത്തും. പാതിരാമണലിലെ ആംഫിതീയറ്ററിൽ വിവിധ കലാരൂപങ്ങളുടെ അവതരണവും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലാപരിപാടികൾ ആസ്വദിച്ച ശേഷം ബോട്ട് ആലപ്പുഴയിലേക്ക് മടങ്ങും. ഒരാൾക്ക് 1000 രൂപയാണ് നിരക്ക്.

സൺസെറ്റ് ക്രൂയിസ് നിരക്ക് (ഒരാൾക്ക്)

₹ 200

സൺസെറ്റ് ക്രൂയിസിന്

മികച്ച പ്രതികരണം

 പുതുതായി ആരംഭിച്ച സൺസെറ്റ് ക്രൂയിസ് ടൂറിസം സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'സീ കുട്ടനാട്' ബോട്ട് ഉപയോഗിച്ചാണ് ഈ സർവീസും നടത്തുന്നത്

 വൈകിട്ട് 5.15ന് പുറപ്പെട്ട് 7.30ഓടെ തിരിച്ചെത്തുന്ന യാത്രയിൽ കുട്ടനാടൻ കാഴ്ചകൾക്കൊപ്പം വേമ്പനാട് കായലിൽനിന്നുള്ള അസ്തമയസൂര്യന്റെ ദൃശ്യങ്ങളും ആസ്വദിക്കാം

 ജോലി കഴിഞ്ഞെത്തുന്നവർക്കും കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കാനുമുള്ള അവസരമാണ് സൺസെറ്റ് ക്രൂയിസ് ഒരുക്കുന്നത്.

ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് പുറപ്പെടുന്ന വേഗ-2 പുന്നമട, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്

 വേമ്പനാട് കായലിന്റെ വിശാലത ആസ്വദിക്കാനാകുന്ന യാത്രയാണിത്. എ.സി സീറ്റിന് 600 രൂപയും നോൺ എ.സി സീറ്റിന് 400 രൂപയുമാണ് നിരക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL