SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.38 AM IST

കഞ്ഞിക്കുഴി പച്ചക്കറിക്ക് കൊച്ചിയിലും പ്രിയം

jkhljkh

മുഹമ്മ : കഞ്ഞിക്കുഴിയുടെ വിഷരഹിത പച്ചക്കറികൾ ഇനി കൊച്ചിൻ നഗരസഭയിലെ പൊന്നുരുന്നി 44-ാം ഡിവിഷനിലും ലഭിക്കും. യുവകർഷകൻ സുജിത്തിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയുടെ നാടൻ പച്ചക്കറി ചന്തയ്ക്ക് സുഭാഷ് ചന്ദ്രബോസ് റോഡിൽ ഇന്നലെ തുടക്കമായി.

ഡിവിഷൻ കൗൺസിലർ എം.എക്സ്.സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാറിൽ നിന്ന് കൊച്ചിൻ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ ആദ്യ വിൽപ്പനയ്ക്കുള്ള പച്ചക്കറികൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ എം. കെ. സജിയും സജിത ബൈജുവും കർഷകൻ സുജിത്തും ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ ഭാരവാഹി ശ്രീജയാണ് പച്ചക്കറി വണ്ടിയുടെ സാരഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL