
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു. ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ലക്ഷ്മി പി.എൽ ഉദ്ഘാടനം ചെയ്തു. ന്യൂറോളജി വിഭാഗം മേധാവി ഡോ.ഷാജി സി.വി മുഖ്യ സന്ദേശം നൽകി
ഡോ.ശിവറാം, ഡോ. അനു മേരി പീറ്റർ, ഓട്ടിസം സെന്റർ മാനേജർ ലിനി ഗ്രിഗറി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |