
ആലപ്പുഴ: മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, കർഷക സംഘം, കെ.എസ്.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യൂണിയൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. പി.പി. പിവനൻ, വി.ബി.അശോകൻ, വി.ടി.രാജേഷ്, നസീമ, ഡി. സുധീഷ്, വി.എൻ,വിജയകുമാർ, പി.വി.വിനോന്ദ് കുമാർ, എസ്.എം.ഹുസൈൻ, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |