ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ മൊബൈൽ ഫോൺ റിപ്പയറിംഗ്,ബ്യൂട്ടീഷൻ എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. 30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലന പരിപാടിയിൽ 18 നും 49 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.35 ദിവസത്തെ ബ്യൂട്ടീഷൻ പരിശീലനത്തിൽ 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.പാസ്പോർട്ട് ഫോട്ടോയും രേഖകളുടെ പകർപ്പും സഹിതം 14 ന് രാവിലെ 10.30ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസിലെത്തണം. ഫോൺ: 8330011815, 9746487851.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |