SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.32 AM IST

സിനിമാഗാന ആലാപന മത്സരം 

ചേർത്തല: കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മയുടെ കീഴിലുള്ള ജില്ലാസർഗവേദിയുടെ ഉദ്ഘാടനം 22ന് രാവിലെ 10ന് പാതിരപ്പള്ളി പെൻഷൻഭവനിൽ ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്.ബി.സുരേഷ്കുമാർ നിർവഹിക്കും. ഇതിന് മുന്നോടിയായി ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസർമാർക്കും ജീവനക്കാർക്കുമായി കരോക്കെ സിനിമാഗാനാലാപന മത്സരം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ സമ്മാനങ്ങൾ നൽകും. റെക്കോഡ് ചെയ്ത വീഡിയോ 15ന് രാവിലെ 10 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447456155,7012466433.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL