SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: നഗരത്തിലെ പ്രധാന റോഡുകളിലും, ഇടറോഡുകളിൽപോലും വാഹനങ്ങളുടെ അമിതവേഗം മൂലം ദിനംപ്രതി നിരവധി അപകടങ്ങൾ ഉണ്ടാകുന്നുവെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ.വാഹനങ്ങളുടെ അതിവേഗതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ.ബി. സാധുജൻ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

പ്രധാന റോഡുകൾ കൈയേറി വഴിയോര കച്ചവടം നടത്തുന്നതിനാൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവർ ബുദ്ധിമുട്ടിലാണ്. വാഹനങ്ങളുടെ അമിത വേഗതക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL