
അമ്പലപ്പുഴ: ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി സിദ്ധയുടെ സഹകരണത്തോടെ കിടപ്പു രോഗികളുടെ സംഗമവും ഭിന്നശേഷി സഹായ ഉപകരണവിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിദ്ധ പ്രസിഡന്റ് പി. യു. ശാന്താറാം അദ്ധ്യക്ഷനായി. ഭിന്നശേഷി സഹായ ഉപകരണങ്ങൾ, മരുന്ന്, വാട്ടർ ബെഡ്, യൂറിൻ ബാഗ്, ഡയപ്പർ എന്നിവയുടെയും ഭക്ഷ്യധാന്യ കിറ്റുകളുടെയും വിതരണം ചേതന സെക്രട്ടറി എച്ച് .സലാം നിർവ്വഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തംഗം രശ്മി ഷിബു, ചേതന കോർഡിനേറ്റർ വി. രാജൻ, കുഞ്ഞുമോൾ ജോൺ കുട്ടി എന്നിവർ സംസാരിച്ചു. സിദ്ധ സെക്രട്ടറി ബാബു സി വേലംപറമ്പിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |