
അമ്പലപ്പുഴ: കുട്ടികൾക്ക് വിവര സങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനും കളിയിലൂടെയും പ്രവർത്തനങ്ങളിലൂടെയും എളുപ്പത്തിൽ പഠനം സാധ്യമാകുന്നതിനുമായി സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയായ ഡിജിറ്റൽ സ്ക്വയറിന്റെ പുറക്കാട് എസ്.ഡി.വി യു.പി സ്കൂൾ തല ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം.പുറക്കാട് നിർവഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്തംഗം ബീന സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ബിനു.വി.എസ് അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.രാധാകൃഷ്ണപൈ സ്വാഗതവും സ്കൂൾതല കോർഡിനേറ്റർ ബിന്ദു.ജി.നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |