
മുഹമ്മ: മണ്ണഞ്ചേരി പുളിക്കൽ ശ്രീ ഇളങ്കാവ് ശിവക്ഷേത്രത്തിൽ മഹാനവരാത്രി മഹോത്സവത്തിന് തുടക്കമായി. ദേവസ്വം പ്രസിഡന്റ് പി. എം. രഘുവരൻ ദദ്രദീപം തെളിച്ചു. രാജേശ്വരി ജീവൻ പുത്തൻ പറമ്പ് വിഗ്രഹ സമർപ്പണവും ക്ഷേത്രം മേൽശാന്തി കൊക്കോതമംഗലം അരുൺ ശാന്തി വിഗ്രഹ പ്രതിഷ്ഠയും നടത്തി. ചടങ്ങുകൾക്ക് സെക്രട്ടറി സി. എസ്. മനോഹരൻ , വി. ഡി. പ്രസാദ് ശ്രീ പാർവ്വതി , ജോയിൻ്റ് സെക്രട്ടറി സി. കെ. ബൈജു , യു.എസ്. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. ഗോപാലകൃഷ്ണൻ പന്തലിപ്പറമ്പ്, അംബുജാക്ഷി കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ദേവീഭാഗവത പാരായണം നടക്കും. 19 ന് പൂജവയ്പ്. 21 ന് പൂജയെടുപ്പ് വിദ്യാരംഭം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |