SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ദേശീയ മൾട്ടി സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി അച്ഛനും മകളും

jkhjkh

തുറവൂർ: ദേശീയ മൾട്ടി സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ചിലമ്പം കളരിപ്പയറ്റിലും കരാട്ടെയിലും മെഡലുകൾ നേടി ചേർത്തല തുറവൂർ സ്വദേശികളായ അച്ഛനും മകളും. ചേർത്തല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാറും മകൾ പാർവണ പ്രവീണുമാണ് കായികമികവിലൂടെ നാടിന്റെ അഭിമാനമായത്.

സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മൂന്നാറിലെ കേരള സ്പോർട്സ് കൗൺസിൽ ഹൈആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലാണ് ഇരുവരും നേട്ടം കൊയ്‌തത്. ചിലമ്പം കളരിപ്പയറ്റിൽ വടിപ്പയറ്റിലും കരാട്ടെയിൽ കത്തയിലും പ്രവീൺകുമാർ സ്വർണം നേടിയപ്പോൾ,​ ചിലമ്പം കളരിപ്പയറ്റിൽ വടി വീശലിലും കരാട്ടെയിൽ കത്തയിലും മകൾ പാർവണ പ്രവീൺ വെള്ളി നേടി. മണപ്പുറം രാജഗിരി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് പാർവണ. അർത്തുങ്കൽ സ്വദേശി സാബു ജോൺ ഗുരുക്കളുടെ കീഴിലാണ് അച്ഛനും മകളും ചിലമ്പം കളരിപ്പയറ്റിലും കരാട്ടെയിലും പരിശീലനം നടത്തുന്നത്. സുനിമോളാണ് പ്രവീൺകുമാറിന്റെ ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL