SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

പുന്നപ്ര സമരഭൂമിയിൽ പുതിയ രക്തസാക്ഷി സ്മാരകം,​ ഉദ്ഘാടനം നാളെ

ambala

​അമ്പലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ 80-ാം വാർഷിക വേളയിൽ, പുന്നപ്ര സമരഭൂമിയിൽ സി.പി.ഐ നിർമ്മിച്ച പുതിയ രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ​വലിയ ചുടുകാട്ടിൽ നിന്ന് പി.പ്രസാദ് എം.എൽ.എ കൊളുത്തിയ ദീപശിഖ നിർമ്മാണ കമ്മിറ്റി ചെയർമാൻ ഇ.കെ.ജയൻ ഏറ്റുവാങ്ങി അത്‌ലറ്റുകൾക്ക് കൈമാറും. സമരഭൂമിയിൽ എത്തിച്ചേരുന്ന ദീപശിഖ പി.കെ.സദാശിവൻ പിള്ള ഏറ്റുവാങ്ങി ബിനോയ് വിശ്വത്തിന് കൈമാറും. തുടർന്ന് ബിനോയ് വിശ്വം ദീപശിഖ കൊളുത്തുന്നതോടെ സ്മാരകം നാടിന് സമർപ്പിക്കപ്പെടും. ഇ.കെ. ജയന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി.കെ. സദാശിവൻ പിള്ള സ്വാഗതം പറയും. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. എസ്. സോളമൻ പതാക ഉയർത്തും.പി. പ്രസാദ് ഉപഹാര സമർപ്പണവും ടി.ജെ. ആഞ്ചലോസ് ആദരിക്കൽ ചടങ്ങും നിർവ്വഹിക്കും. ​ ടി.ടി. ജിസ്മോൻ, പി.വി. സത്യനേശൻ, സി.എ. അരുൺകുമാർ, ജി. കൃഷ്ണപ്രസാദ്, വി.സി. മധു എന്നിവർ സംസാരിക്കും. സി.വാമദേവ് നന്ദി പറയും. ഇ.കെ.ജയൻ, പി.കെ. സദാശിവൻ പിള്ള, സി. വാമദേവ്, വി.ജി. മണിലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL